ലീ​ഡ​ർ​ക്കു ക​ഞ്ഞി വി​ള​മ്പിയ, അഥവാ കഞ്ഞി ബാലൻ @ 95; അന്തിക്കാട്ടെ ബാലനെ പ്രശസ്തനാക്കിയ ആ പേരിന്‍റെ കഥയിങ്ങനെ…. 

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ സ​ഹാ​യി അ​ന്തി​ക്കാ​ട് ബാ​ല​നു 95 ാം പി​റ​ന്നാ​ൾ. അ​ന്തി​ക്കാ​ടു ബാ​ല​ൻ എ​ന്ന​തി​നേ​ക്കാ​ൾ ’ക​ഞ്ഞി ബാ​ല​ൻ’ എ​ന്ന പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. എ​ങ്ങ​നെ ആ ​പേ​രു​ണ്ടാ​യെ​ന്ന് പ​ല​രും ത​ല പു​ക​ച്ചി​ട്ടു​ണ്ട്.

ബാ​ല​നെ ഇ​ന്നു തൃ​ശൂ​ർ പൗ​രാ​വ​ലി ആ​ദ​രി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ദ​ര​ണി​യം സാം​സ്കാ​രി​ക പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കെ. ​ക​രു​ണാ​ക​ര​ൻ എം​എ​ൽ​എ യും ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും ആ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി. തൃ​ശൂ​രി​ൽ വ​ന്നാ​ൽ ഗു​രു​വാ​യൂ​ർ യാ​ത്ര​യി​ലും രാ​മ​നി​ല​യം താ​മ​സ​ത്തി​ലും ക​രു​ണാ​ക​ര​നൊ​പ്പം ബാ​ലേ​ട്ട​നു​ണ്ടാ​കും.

കോ​ട്ട​പ്പു​റം വൈ​ദ്യു​തി ഭ​വ​നു സ​മീ​പം അ​ന്തി​ക്കാ​ട്ട് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​യി മാ​ർ​ച്ച് 12 നാ​ണു ജ​നി​ച്ച​ത്. തൃ​ശൂ​രി​ൽ കോ​ട്ട​പ്പു​റ​ത്ത് ബാ​ലേ​ട്ട​ന്‍റെ വീ​ട്ടി​ലാ​ണ് ക​രു​ണാ​ക​ര​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച​ത്. 35 രൂ​പ വാ​ട​ക. അ​ങ്ങെ ബാ​ല​ൻ അ​യ​ൽ​ക്കാ​ര​നാ​യി.

സീ​താ​റാം മി​ൽ തൊ​ഴി​ലാ​ളി നേ​താ​വാ​യ ക​രു​ണാ​ക​ര​ൻ വ​ഴി സീ​താ​റാം മി​ല്ലി​ൽ ബാ​ല​ന് രാ​ത്രി വാ​ച്ച്മാ​ൻ ജോ​ലി​കി​ട്ടി. ഐ​എ​ൻ​ടി​യു​സി നേ​താ​വാ​യി​രു​ന്ന​തി​നാ​ൽ അ​ക്കാ​ല​ത്ത് കെ. ​ക​രു​ണാ​ക​ര​ൻ ഇ​ട​ക്കി​ടെ കേ​ര​ള​ത്തി​ന് പു​റ​ത്ത് പോ​കു​മാ​യി​രു​ന്നു. മാ​സ​ത്തി​ൽ പ​ത്തു ദി​വ​സം മാ​ത്ര​മാ​ണ് ക​രു​ണാ​ക​ര​ൻ വീ​ട്ടി​ൽ വ​രാ​റു​ള്ള​ത്.

അ​ന്നു ക​രു​ണാ​ക​ര​ന്‍റെ വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലും സ​ഹാ​യി​യാ​യി​രു​ന്നു ബാ​ല​ൻ. ത​നി​ക്ക് സ​ഹോ​ദ​ര​തു​ല്യം സ്നേ​ഹ​മാ​ണ് ക​ല്യാ​ണി​കു​ട്ടി​യ​മ്മ ന​ൽ​കി​യി​രു​ന്ന​തെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​നും പ​ത്മ​ജ​യും കു​ട്ടി​ക​ളാ​യി​രു​ന്ന കാ​ല​ത്ത് അ​വ​രു​ടെ കാ​ര്യം നോ​ക്കി​യി​രു​ന്ന​തും ബാ​ല​നാ​ണ്.

ബാ​ല​ൻ എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ചി​ല​ർ വി​ളി​ക്കു​ക ബാ​ല​ൻ​നാ​യ​ർ ബാ​ല​ൻ മേ​നോ​ൻ എ​ന്നാ​ണ്. നാ​യ​ര​ല്ലാ​താ​യി​രു​ന്നി​ട്ടും ഇ​ങ്ങ​നെ ഉ​ള്ള വി​ളി കേ​ൾ​ക്കു​ന്പോ​ൾ ബാ​ല​ൻ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യെ നോ​ക്കും. ക​ല്യാ​ണി​കു​ട്ടി​യ​മ്മ പ​റ​യും: അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള​ത് വി​ളി​ച്ചോ​ട്ടേ ബാ​ലാ എ​ന്ന്.

ക​ടു​ത്ത സി​ഗ​ര​റ്റു​വ​ലി ക​രു​ണാ​ക​ര​ന് അ​ൾ​സ​ർ ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ക്കാ​ല​ത്ത് ഗോ​ത​ന്പു ക​ഞ്ഞി​യും പാ​ലു​മാ​യി​രു​ന്നു ക​രു​ണാ​ക​ര​ന്‍റെ ഭ​ക്ഷ​ണം. ആ​ഹാ​ര കാ​ര്യം ബാ​ല​ൻ കൃ​ത്യ​മാ​യി നോ​ക്കി. അ​ങ്ങ​നെ ’ക​ഞ്ഞി ബാ​ല​ൻ’ എ​ന്ന പേ​രും വീ​ണു.

എ​ത്ര അ​ടു​പ്പ​മു​ണ്ടെ​ങ്കി​ലും സാ​ന്പ​ത്തി​ക​മാ​യ ഇ​ട​പാ​ടു​ക​ൾ ബാ​ല​ൻ ഇ​ട​പെ​ട്ട് ന​ട​ത്തി​യി​ട്ടി​ല്ല. ആ​ർ​ക്കു​വേ​ണ്ടി​യും ലീ​ഡ​റോ​ട് ശി​പാ​ർ​ശ​യും ന​ട​ത്താ​റി​ല്ല. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ ഭ​യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ചാ​ൻ​സ്കി​ട്ടി​യി​ട്ടും വി​ദേ​ശ​ത്തു​പോ​ലും പോ​യി​ല്ല.

ലീ​ഡ​ർ പ്ര​താ​പ​കാ​ല​ത്ത് രാ​മ​നി​ല​യ​ത്തി​ൽ വ​ന്ന​പ്പോ​ഴൈാ​ക്കെ സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ച്ചി​രു​ന്ന​തും ബാ​ല​ൻ ആ​യി​രു​ന്നു. ചി​ല​പ്പോ​ൾ നേ​താ​ക്ക​ൾ പി​റു​പി​റു​ക്കും, ബാ​ല​ൻ കാ​ണാ​തെ, കേ​ൾ​ക്കാ​തെ. ക​ണ്ടാ​ൽ കേ​ട്ടാ​ൽ ആ ​നേ​താ​വി​ന്‍റെ പ്ര​വേ​ശ​നം നീ​ളും.

കോ​ട്ട​പ്പു​റ​ത്ത് ’അ​ന്തി​ക്കാ​ട്ടു’​വീ​ട്ടി​ൽ ഭാ​ര്യ​ക്കൊ​പ്പം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ബാ​ല​ൻ. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ച ര​വീ​ന്ദ്ര​ൻ, ല​ക്ഷ്മി​മി​ൽ ഉ​ദ്ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ശ​ശി​ധ​ര​ൻ, കോ​ണ്‍​ട്രാ​ക്ട​ർ ഗം​ഗാ​ധ​ര​ൻ, ധ​ന​ല​ക്ഷ്മി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ വാ​സ​ന്തി, ബ​ഹ​റി​നി​ൽ എ​ഞ്ചി​നീ​യ​ർ ആ​യ ഗി​രി​ധ​ര​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts

Leave a Comment