ഉയരക്കുറവിന്റെ പേരില്‍ സഹപാഠികള്‍ കുറ്റപ്പെടുത്തിയപ്പോള്‍ ഹൃദയം നൊന്ത് കരഞ്ഞ ക്വാഡനെ ലോകം ചേര്‍ത്ത് പിടിച്ചിരുന്നു. ഹ്യൂ ജാക്ക്മാന്, അമേരിക്കന്‍ കൊമേഡിയന്‍ ബ്രാഡ് വില്യം തുടങ്ങിയ പ്രമുഖരാണ് ക്വാഡന് പിന്തുണയുമായി രംഗത്തെത്തിയത്.
ബ്രാഡ് വില്യം ഡിസ്നി ലാന്റിലേക്ക് പോകുവാന്‍ ടിക്കറ്റ് ക്വാഡന് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇവിടേക്ക് പോകുന്നില്ലെന്നും എല്ലാവരും സമാഹരിച്ച് നല്കിയ 47.5 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുവാനാണ് തീരുമാനിക്കുന്നതെന്ന് ക്വാഡന്റെ കുടുംബം പറയുന്നു.
സമൂഹത്തില്‍ നിന്നും ഇത്തരം പരിഹാസം കേട്ട് ജീവിതം അവസാനിപ്പിച്ച ആളുകള്‍ ധാരാളമുണ്ടെന്നും ഇനിയും ആരുടെയും ജീവിതം ഇത്തരത്തില്‍ പൊലിയാതിരിക്കുവാനുള്ള മുന്‍കരുതലാണ് നമ്മള് സ്വീകരിക്കേണ്ടതെന്ന നിലപാടാണ് ക്വാഡന്റെ കുടുംബത്തിനുള്ളത്. ഇതിനായി തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ക്വാഡന്റെ കുടുംബം പറഞ്ഞു.