തിരുവനന്തപുരം: ആഭ്യന്തരവകുപ്പിലെ അഴിമതി സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളംകണ്ട എറ്റവും വലിയ അഴിമതിയാണ് പോലീസിൽ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. വിഴിഞ്ഞം കേസിലെ സിഎജി റിപ്പോർട്ടുവന്നപ്പോഴുള്ള വേഗത എന്തുകൊണ്ട് ഇപ്പോൾ കാണിക്കുന്നില്ല.
സ്വന്തം വകുപ്പിലെ അഴിമതികൾ മൂടിവയ്ക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടിയിലേക്കുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.