ചാലക്കുടി: ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ഡിപ്പോയിൽ പ്രതിഷേധ ധർണ നടത്തി.
ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിലെ 13 മരങ്ങൾ മുറിക്കാനുള്ള സോഷ്യൽ ഫോറസ്ട്രി ഓഫീസിന്റെ അനുമതിയുടെ മറവിൽ 26 മരങ്ങൾ മുറിക്കുന്നതിനു നേതൃത്വം കൊടുത്ത ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ ഡിടിഒക്ക് എതിരെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ഡിവൈഎസ്പിക്കും സോഷ്യൽ ഫോറസ്ട്രി ഓഫീസിനും ഡിഎഫ്ഒയ്ക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ചായി രുന്നു ധർണ.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.എം.വിജയൻ, എഐടിയുസി മണ്ഡലം സെക്രട്ടറി, ടി.ആർ.ബാബുരാജ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് പോൾ കണിച്ചായി, എഐടിയുസി മുനിസിപ്പൽ സെക്രട്ടറി കെ.വി.ഷിബു, സംസ്ഥാന സെക്രട്ടറി വി.പി.ബാബുരാജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് യു.വി.വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ടി.ജോസഫ് രാജ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് എം.എൻ.ബാബു നന്ദിയും പറഞ്ഞു.