ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികയെത്തി നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍. കാമുകിയും ഒഡിഷ സ്വദേശിയുമായ ഇഷ പാട്രിക്കിനെ കാണാനാണ് സാമുവല്‍ വീണ്ടും ഇന്ത്യയിലെത്തിയത്. അഭിഭാഷകയാണ് ഇഷ.
ഇരുവരുമൊന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.