ജീവന് നിലനിര്‍ത്തുവാന്‍ ഓക്സിജന്റെ ആവശ്യമില്ലാത്ത ജീവിയെ പരിചയപ്പെടുത്തി ശാസ്ത്രലോകം. മൈക്കോസോവന് ഹെന്നെഗുയ സല്മിനികോള എന്നാണ് ഈ ജീവിയുടെ പേര്. പരാദ ജീവിയായ ഇതിന് ജെല്ലിഫിഷിന്റെ രൂപമാണുള്ളത്.
മൈറ്റോ കോണ്ട്രിയല് ജീനോം ഇല്ലാത്തതിനാല്‍ ഈ ജീവിക്ക് ഓക്സിജന്റെ ആവശ്യമില്ല. ഓക്സിജന്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജീവിക്കാനും സാധിക്കും. എന്തായാലും ഈ കണ്ടുപിടുത്തം ശാസ്ത്രമേഖലയ്ക്ക് പുതിയ വഴിത്തിരിവ് ആയിരിക്കുകയാണ്. നൂറ്റാണ്ടുകളായുള്ള പഠനങ്ങളെയും ചിന്തകളെയുമെല്ലാം ഇത് തിരുത്തിയെഴുതും.