ഭോപ്പാൽ: ഫോണിൽ ആണ്‍കുട്ടിയുമായി സംസാരിച്ചതിനു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ മുടി മുറിച്ചു. മധ്യപ്രദേശ് സോന്ധ്വയിലെ അലിർജാപൂരിലാണു സംഭവം.
ഗ്രാമത്തിലെ തെരുവിൽ പെണ്‍കുട്ടിയെ വടി ഉപയോഗിച്ചു പരസ്യമായി മർദിച്ചശേഷമാണു വീട്ടുകാരും ബന്ധുക്കളും ചേർന്ന് പെണ്‍കുട്ടിയുടെ മുടി മുറിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും നാലു പേരെ അറസ്റ്റ് ചെയ്തെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ ധീരജ് ബാബർ അറിയിച്ചു.