2011 മു​ത​ൽ 2013 വ​രെ! പ​തി​നൊ​ന്നു കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും; പീഡിപ്പിച്ചത്‌ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചു​വ​ന്നി​രു​ന്നയാള്‍

തൊ​ടു​പു​ഴ: പ​തി​നൊ​ന്നു വ​യ​സു​കാ​രി​യെ ലൈ​ംഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. തൊ​ടു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. ​അ​നി​ൽ​കു​മാ​റാ​ണ് ഉ​പ്പു​ത​റ ക​ണ്ണം​പ​ടി ആ​ലേ​പു​ര​യ്ക്ക​ൽ ജെ​യിം​സ് എ​ന്ന ബാ​ല​കൃ​ഷ്ണ​നെ ശി​ക്ഷി​ച്ച​ത്.

2011 മു​ത​ൽ 2013 വ​രെ പ്ര​തി കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

12 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ര​ണ്ടു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം.

കു​ട്ടി​യെ പ​ല​ത​വ​ണ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ര​ണ്ടു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം.

ര​ണ്ടാ​ന​ച്ഛ​ൻ എ​ന്ന നി​ല​യി​ൽ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള വ്യ​ക്തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യും പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം.

പ്ര​തി​യി​ൽ നി​ന്നും പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി.

Related posts

Leave a Comment