കോട്ടയം: ജില്ലാ ആശുപത്രി കോന്പൗണ്ടിനകത്ത് അഞ്ചു ദിവസം മാത്രം പ്രായം തോന്നുന്ന പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ അതിരാവിലെയാണ് കുട്ടിയെ തുണിയിൽ പൊതിഞ്ഞ നിലയിൽ ഒറ്റപ്പെട്ട സ്ഥലത്തു കണ്ടെത്തിയത്. ആശുപത്രി അധികൃതർ ഉടൻ കുട്ടിയെ ആശുപത്രിയിലെ നവജാത ശിശുപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും പ്രാഥമിക വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്കു കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും.
നിശ്ചിത ദിവസങ്ങൾക്കകം കുട്ടിയുടെമേൽ അവകാശമുന്നയിച്ച് ആരും എത്തുന്നില്ലെങ്കിൽ കുട്ടിയെ ദത്ത് നൽകാനുള്ള നടപടിക്രമം ആരംഭിക്കുമെന്നു ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 0481-2580548, 9447335839