കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് പോലീസിൽ കേസ് കൊടുത്ത വിരോധത്താൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി ജീപര്യന്തം തടവിന് ശിക്ഷിച്ചു.
കൊറ്റങ്കര മനക്കര മേലൂട്ട്കാവ് ഭദ്രാദേവീ ക്ഷേത്രത്തിന് സമീപം മനക്കര തൊടിയിൽ വീട്ടിൽ താമരാക്ഷനെ(51)യാണ് പ്രതി കല്ലുകൊണ്ട ് ഇടിച്ച് കൊലപ്പെടുത്തിയത്. 2013 ജനുവരി ഏഴിന് വൈകുന്നേരം അഞ്ചിന് കൊറ്റങ്കര മേലൂട്ടുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പൂവണ്ണാവിൽ ഏലായിലേക്ക് പോകുന്ന ഇടവഴിയിൽ, പൂവണ്ണാവിൽ തൊടി എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊല്ലം കൊറ്റംകര വില്ലേജിൽ കൊറ്റംകര വായശാലയ്ക്ക് സമീപം കാവുങ്കൽ ശാന്താ ഭവനിൽ സന്തോഷിനെ(36)യാണ് കോടതി ജീവപര്യന്തം കഠിന തടവും 50,000- രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്താണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ട ി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി.
പ്രതിയെ കൊലപാതകം ചെയ്ത കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും 50,000- രൂപ പിഴയും, പിഴ ഒടുക്കാഞ്ഞാൽ ആറുമാസം കഠിനതടവിനും പരുക്കേൽപ്പിച്ചതിന് ഒരുമാസം തടവിനും 1,000- രൂപ പിഴയും, പിഴ അടയ്ക്കാഞ്ഞാൽ പത്ത് ദിവസം തടവിനും, അന്യായമായി തടഞ്ഞുവച്ചതിന് ഒരു മാസം തടവിനും 500- രൂപ പിഴയും പിഴ ഒടുക്കാഞ്ഞാൽ അഞ്ച്ദിവസം തടവിനും അസഭ്യം പറഞ്ഞതിന് ഒരു മാസം തടവിനും 500- രൂപ പിഴയും പിഴഒടുക്കാഞ്ഞാൽ അഞ്ച് ദിവസം തടവിനും ശിക്ഷ വിധിച്ചു.
പൂവണ്ണാവിൽ തൊടിയിലേക്കുള്ള ഇടവഴിയുടെ വടക്ക് ഭാഗത്തായി പ്രതിയുടെ ജ്യേഷ്ഠൻ വീട് നിർമ്മിക്കുന്നതിനായി പണിതിരുന്ന ഫൗണ്ടേ ഷനിൽ ഇരുന്ന് താമരാക്ഷന്റെ ഭാര്യാ മാതാവിനോടും പ്രതിയുടെ സഹോദരന്റെ ഭാര്യാ മാതാവിനോടും സംസാരിച്ചുകൊണ്ട ് വഴിയിൽ നിൽക്കുകയായിരുന്ന താമരാക്ഷനെ ഇടവഴിയുടെ പടിഞ്ഞാറ് ഭാഗത്തുനിന്നും ഒരു പാറക്കഷണവുമായി ഓടിവന്ന് പ്രതി തന്റെ മകളുടെ കുഴിമാടത്തിൽ ചവിട്ടി നിൽക്കുമോടോ എന്ന് ചോദിച്ച് അസഭ്യംവിളിച്ച്, നിന്നെ ഞാൻ കൊല്ലുമെടാ എന്ന് പറഞ്ഞുകൊണ്ട ് കഴുത്തിന് കുത്തിപ്പിടിച്ച് ഇടതു കണ്ണിന്റെ ഭാഗത്ത് ഇടിച്ചു.
ഇടികൊണ്ട ് നിലത്ത് മലർന്നുവീണ താമരാക്ഷന്റെ നെഞ്ചിൽ പ്രതി കയറിയിരുന്ന്, പാറക്കഷണംകൊണ്ട ് ഇടതുചെവിക്ക് മുകളിലും തലയിലും വീണ്ട ും ഇടിച്ച് മാരകമായി പരിക്കേൽപ്പിച്ചു.
ഇതുകണ്ട ് തടസം പിടിക്കാൻ ചെന്ന താമരാക്ഷന്റെ ഭാര്യാ മാതാവിനെ പ്രതി ആക്രമിച്ചു. നിലവിളിയും ബഹളവും കേട്ട് അടുത്ത വീട്ടിൽ നിന്നും താമരാക്ഷന്റെ ഭാര്യ അന്പിളിയും മകളും മരുമകനും ഓടിവരുന്നതു കണ്ട ്പ്രതി വയലിലേക്ക് ഓടി രക്ഷപ്പെട്ടു.
താമരാക്ഷനെ ആശുപത്രിയിൽ കൊണ്ട ുപോകാനായി ആട്ടോറിക്ഷയ്ക്കായികാത്തിരുന്ന സമയം പ്രതി വീണ്ട ും സംഭവസ്ഥലത്ത് വന്ന് താമരാക്ഷന്റെ ഭാര്യയെയും മകനെയും ഭീഷണിപ്പെടുത്തിയശേഷം അവിടെവച്ച് നഷ്ടപ്പെട്ട പ്രതിയുടെ മൊബൈൽ ഫോണ് എടുത്തു കൊണ്ട ുപോയി.
താമരാക്ഷനെ കരിക്കോട് ഷിഫാ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും കൊണ്ട ുപോയെങ്കിലും മരണപ്പെട്ടു. പ്രതിയുെ ടമകൾ ഈ സംഭവത്തിന് കുറെക്കാലം മുന്പ് മരണപ്പെട്ടിട്ടുള്ളതും മൃതശരീരം താമരാക്ഷൻ നിന്ന സ്ഥലത്തിന് കുറച്ചുമാറി അടക്കം ചെയ്തിരുന്നതുമാണ്.
2019-ജൂൺ ഏഴിന് താമരാക്ഷന്റെ ഭാര്യ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയം പ്രതി അവിടെയെത്തി തന്റെ ഇംഗിതത്തിന് വഴങ്ങണമെന്നും അല്ലെങ്കിൽ അവരുടെ കുളിമുറി രംഗങ്ങൾ തന്റെെ കെയ്യിലുണ്ടെ ന്നും ഭീഷണിപ്പെടുത്തി. എതിർത്തപ്പോൾ പ്രതി താമരാക്ഷന്റെ ഭാര്യയെ ആക്രമിച്ചു.
വിരോധം മൂലം ഇടവഴിയിൽ നിന്ന താമരാക്ഷനെ പ്രതിയുടെ മകളുടെ കുഴിമാടത്തിൽ ചവുട്ടി എന്നാരോപിച്ച് കൊലപ്പെടുത്തുന്നതിനായി ആക്രമിക്കുകയാരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കുണ്ട റ പോലീസ് എസ്ഐ. ഷുക്കൂർ ചാർജ്ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി. ബിനു അന്വേഷണം നടത്തി കുണ്ട റ പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാറാണ് കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.വി. വിനോദ് കോടതിയിൽ ഹാജരായി.