ചവറ: ക്ഷേത്രത്തിലെത്തി മാല മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്ന് നാടോടി സ്ത്രീകളെ ചവറ പോലീസ് പിടികൂടി. തമിഴ് നാട് തൂത്തുക്കുടി അമ്മന്‍കോവില്‍ സ്വദേശികളായ അനു(27), കീര്‍ത്തി (30), പൊന്നു (28) എന്നിവരെയാണ് പിടികൂടിയത്.
ശനിയാഴ്ച പൊന്മനയിലെ ദേവീ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തേവലക്കര സ്വദേശി കിണറുവിള കോട്ടൂര്‍ വീട്ടില്‍ വിജയകുമാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.
ക്ഷേത്രത്തിന് സമീപത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഭക്തരെ ഇറക്കാന്‍ വന്ന ബസില്‍ നിന്ന് ഇറങ്ങാനുളള തിരക്കിനിടയില്‍ നാടോടി സ്ത്രീകള്‍ വിജയകുമാരിയുടെ മാല പിടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു.
ഇതിനിടയില്‍ കഴുത്ത് മുറിഞ്ഞ വിജയകുമാരി ബഹളം വച്ചതിനെ തുടര്‍ന്ന് അവിടെയുളളവര്‍ പോലീസിനെ വിവരം അറിയിപ്പിച്ചു. സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകളെ പിടികൂടുകയുമായിരുന്നു.
കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി. സമാനമായ രീതിയില്‍ സ്ത്രീകള്‍ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണന്ന് സി ഐ.എ. നിസാമുദീന്‍ പറഞ്ഞു.