മുണ്ടക്കയം: നെഞ്ചിനുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും മാതൃകയായി. ഇന്നലെ രാവിലെ ഒന്പതിനാണ് സംഭവം.
കുമളിയിൽ നിന്നു കോട്ടയത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ ഈരാറ്റുപേട്ട കൊരണ്ടിപള്ളിയിൽ സലീമി(53)നാണ് നെഞ്ചിന് വേദനയുണ്ടായത്.
കുട്ടിക്കാനം കഴിഞ്ഞപ്പോൾ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ കണ്ടക്ടർ പാലക്കാട് സ്വദേശി സെന്തിൽ കുമാർ, ഡ്രൈവർ കന്പംമെട്ട് സ്വദേശി ബിനു എന്നിവർ ചേർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.