പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട യു​വാ​വ് വയനാട്ടിൽ ജീവനൊടുക്കി; സർക്കാർ പദ്ധികളിൽ നിന്നും പുറത്തായതിൽ നിന്നുള്ള മനോവിഷമമെന്ന് ബന്ധുക്കൾ


ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട യു​വാ​വ് ജീവനൊടുക്കി. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കൈ​പ്പ​റ്റ പ​ള്ളി​ക്ക​വ​ല സ​നി​ലാ​ണ് ജീവനൊടു ക്കിയത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സ​നി​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള നാ​ല് ല​ക്ഷം രൂ​പ സ​നി​ലി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഭൂ​മി​ക്ക് രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലും സ​നി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

പ്ര​ള​യ​ത്തി​ൽ ന​ഷ്‌‌ടം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​യ പ​തി​നാ​യി​രം രൂ​പ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഭാ​ര്യ​യും മ​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഷെ​ഡ്ഡി​ലാ​ണ് താ​മ​സി​ച്ചുവ​ന്നി​രു​ന്ന​ത്.

പ്ര​ള​യ സ​ഹാ​യം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​നി​ൽ മാ​ന​സി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment