പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരുടെയും മക്കളും അഭിനയിക്കുന്നുണ്ട്. പ്രിയന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന് പ്രണവും ചിത്രത്തില്‍ നായിക നായകന്മാരായാണ് അഭിനയിക്കുന്നത്.
ഇപ്പോള്‍ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്.
ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന് ചോദിക്കും.
മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന് അഭിനയിക്കുന്നത്.
ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ.
ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ സമീപിക്കുന്നവരാണെന്ന് പറയാം. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്. കല്യാണി പറയുന്നു.