വടക്കഞ്ചേരി: മംഗലം പാലത്തിനുതാഴെ മൂച്ചിതൊടി ഭാഗത്ത് പുഴക്ക് കുറുകെ താത്കാലിക തടയണ നിര്‍മിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരുമാസത്തോളം നീണ്ട പ്രവൃത്തിയിലൂടെ തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പുഴയോരത്തെ പച്ചതുരുത്ത് നനക്കുന്നതിനൊപ്പം പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായാണ് തടയണ നിര്‍മാണമെന്ന് ഹരിതകേരള മിഷന് കിഴക്കഞ്ചേരി ഡിവിഷന് ആര്‍പികെ.എം.രാജു പറഞ്ഞു.
പച്ചതുരുത്തുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുള്ളുവേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. നേരത്തെ കെട്ടിയ വേലി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.