രഹസ്യ വിവരം സത്യമായിരുന്നു; ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന എ​സ്ഐ പൊക്കി പോലീസ്; രണ്ടുപേർ ഓടിരക്ഷപ്പെട്ടു

കൊ​ട്ടാ​ര​ക്ക​ര : ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന എ​സ്ഐ അ​റ​സ്റ്റി​ൽ. എസ് ഐ സ​ലിം ആണ് അ​റ​സ്റ്റി​ലായത്. കൊ​ല്ലം റൂ​റ​ൽ എ​സ്പി​ക്ക് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്പി നി​യോ​ഗി​ച്ച പ്ര​ത്യേ​ക പ​രി​ശോ​ധ​നാ​സം​ഘ​മാ​ണ് ഇന്നലെ രാത്രി കൊ​ട്ടാ​ര​ക്ക​ര ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ​നി​ന്ന് എ​സ്ഐ​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ എ​സ്ഐ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് സം​ഘം അ​റി​യി​ച്ചു. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​കൂ​ടി​യാ​ണ് എ​സ്ഐ സലിം.

Related posts

Leave a Comment