ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിനു മുന്നിലെ വാഹന തിരക്കേറിയ പാതയില്‍ റോഡിനിരുവശത്തും അനധികൃത വാഹന പാര്‍ക്കിങ്ങ് കാല്നടയാത്രക്കാര്ക് അപകട ഭീഷണിയായിരിക്കുകയാണ്.
പോലിസ് സ്റ്റേഷന് മുതല്‍ ഗണപതി ക്ഷേത്രത്തിനു ഇരുവശത്തും ഇരുക്രവാ ഹനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് നിര്‍ത്തിയിടുന്നത്. ഇക്കാരണത്താല്‍ കൈഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകള്‍ റോഡിലൂടെയാണ് നടന്നു പോവേണ്ടി വരുന്നത്.
സ്റ്റാന്‍ഡില്‍ നിന്നു നല്ലേപ്പിള്ളി ഭാഗത്തേക്ക് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ അനധികൃത പാര്‍ക്കിങ്ങ് മാര്‍ഗ്ഗതടസ്സവും ഉണ്ടാക്കുന്നുണ്ട് .റോഡില്‍ നോ പാര്‍ക്കിങ്ങ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടാറുമുണ്ട്.
ഇതു മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യക്കാര്‍ കയറാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.മുന്‍പ് സ്റ്റാന്‍ഡിനുമുന്നില്‍ പോലീസ് ഹോം ഗാര്‍ഡിനെ നിയോഗിച്ച് ഗതാഗത നിയന്ത്രണം നടത്തിയിരുന്നു.
ഇപ്പോള്‍ ഹോം ഗാര്‍ഡിനെ പിന്‍വലിച്ച തോടെയാണ് അനധികൃത വാഹന പാര്‍ക്കിങ്ങ് കൂടിയിട്ടുള്ളത്.പൊള്ളാച്ചി ,കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന പാതയെന്നതിനാല്‍ നൂറുകണക്കിന് സര്‍വ്വീസ് ബസ്സുകള്‍ക്കു പുറമെ തീര്‍ത്ഥാടന,വിനോദസഞ്ചാര വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതക്കൂടിയാണിത്.
ബസ് സ്റ്റാന്‍ഡിനു മുന്നിലെ വാഹന പാര്‍ക്കിങ്ങ് പൂര്‍ണ്ണമായും നിരോധിക്കാന്‍ പോലിസ് നടപടി ഉണ്ടാവണമെന്നതാണ് യാത്രക്കാരുടെ അവശ്യം.