ചാത്തന്നൂർ: തൊഴിലാളി വർഗ്ഗ സംസ്കാരം സിപിഎമ്മിന് നഷ്ടപ്പെട്ടിരിക്കുന്നതായും സ്വകാര്യ മൂലധന വ്യക്തികളുടെ താല്പര്യം സംരക്ഷിക്കന്ന പാർട്ടിയായി സിപിഎംമാറിയെന്നും എൻ.കെ.പ്രേമചന്ദ്രൻ. എം.പി. ആർഎസ്പിമണ്ഡലം കമ്മിറ്റി ഓഫീസ് ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
അധോലോക സംഘങ്ങളുടെ കൈയിൽ ഭരണം കിട്ടിയ പോലെയാണ് ചീഫ് സെക്രട്ടറിയു ഡി.ജി.പി.യും മുഖ്യമന്ത്രിയും അടങ്ങുന്ന മൂവർ സംഘത്തിന്റെ പ്രവർത്തനം’.ഇവരുടെ നേതൃത്വത്തിൽ നടക്കുന്ന സകല ഇടപാടുകളിലും അഴിമതിയാണ്.
ബി.ജെ.പി.യുമായി ഇപ്പോഴും രഹസ്യമായ ബന്ധവം പുലർത്തുന്ന പാർട്ടിയാണ് സിപിഎം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രഹസ്യമായ രാഷ്ട്രീയ ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനുള്ള പാലമാണ് ഡി.ജി.പി. ലോക് നാഥ് ബെഹ്റയെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ സമിതി അംഗം ജി.രാജേഷ്പ്രസാദ് അധ്യക്ഷനായിരുന്നു മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, കെ.പി.സി.ഹ.അംഗംനെടുങ്ങോലം രഘു, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി കൈപ്പുഴ റാം മോഹൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സുൾഫിക്കർ സലാം, കുരിപ്പുഴ മോഹനൻ, ഷാലു .പി .ദാസ് ,രാജൻ കൂറുപ്പ് ,ഡി.സുഭദ്രാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.