കോഴിക്കോട്: പ്രമാദമായ കൂടത്തായ് കൊലപാതകപരന്പര കേസിൽ പുതിയ അന്വേഷണസംഘ തലവനായി കോഴിക്കോട് റൂറൽ എസ്പി ഡോ. എ.ശ്രീനിവാസിനെ നിയമിച്ചു. മുൻ റൂറൽ എസ്പി കെ.ജി.സൈമണിൽനിന്ന് കഴിഞ്ഞ ദിവസമാണ് ചുമതല ഇദ്ദേഹത്തിന് രേഖാമൂലം കൈമാറിയത്.
പത്തനംതിട്ട റൂറൽ എസ്പിയായി സ്ഥലംമാറ്റപ്പെട്ട കെ.ജി.സൈമൺതന്നെ കൂടത്തായ് കേസിൽ അന്വേഷണ സംഘതലവനായി തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസിന്റെ ചില ബന്ധുക്കൾ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചതിനെതുടർന്നാണ് നിലവിലെ റൂറൽ എസ്പിയ്ക്ക് ചുമതല കൈമാറിയതെന്നാണ് വിവരം. ഡോ.എ.ശ്രീനിവാസിന്റെ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്.