ചങ്ങനാശേരി: മർച്ചന്റ്സ് അസോസിയേഷന്റെ ഇടപെടലിൽ ചങ്ങനാശേരി ബോട്ട്ജെട്ടി ശുചീകരിച്ചു. കഴിഞ്ഞ ഒരുമാസക്കാലമായുള്ള പ്രവർത്തനത്തിലൂടെയാണ് ശുചീകരണം നടത്തിയത്.
ബോട്ടുജെട്ടിയുടെ ശുചീകരണത്തിന് ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷനൊപ്പം എസ്ബി കോളജ് ബോട്ടണി വിഭാഗവും ബോട്ട്ജെട്ടി വികസനസമിതിയും സഹകാരികളായിരുന്നു. രണ്ടുലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ട്ജെട്ടിക്കുളവും വെട്ടിത്തുരുത്തുവരെയുള്ള ജലപാതയും വൃത്തിയാക്കിയത്.
ബോട്ട്ജെട്ടിയുടേയും ജലപാതയുടേയും തുടർ ശുചീകരണവും സംരക്ഷണവും എസ്ബി കോളജ് ബോട്ടണി വിഭാഗത്തെ ഏല്പിക്കുന്നതിനുള്ള സമ്മേളനം ഇന്ന് കഴിഞ്ഞ് 2.30ന് ബോട്ട്ജട്ടി അങ്കണത്തിൽ ചേരും. സി.എഫ്.തോമസ് എംഎൽഎ ഉദ്്ഘാടനം ചെയ്യും.
ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറന്പിൽ അധ്യക്ഷത വഹിക്കും. അതിരൂപത വികാരി ജനറാൾ മോണ്.തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാഷണവും മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ മുഖ്യപ്രഭാഷണവും നടത്തും.
എസ്ബി കോളജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ.റജി പ്ലാന്തോട്ടം, ബർസാർ ഫാ. മോഹൻ മുടന്താഞ്ഞാലി, മുനിസിപ്പൽ സ്റ്റാൻഡിംഗ്് കമ്മറ്റി ചെയർമാന്മാരായ സജി തോമസ്, ജസി വർഗീസ്, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, സോനു പതാലിൽ, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോൻ തുന്പുങ്കൽ, ടി.കെ.അൻസർ, രാജൻ തോപ്പിൽ, സാംസണ് വലിയപറന്പിൽ, സാന്റോ കരിമറ്റം, അഭിലാഷ് വാടപ്പറന്പ്, ജോജോ മാടപ്പാട്ട്, ടിജോ ഇടക്കേരി, നൗഷാദ്, റോഷൻ വാഴപ്പറന്പ്, കെ.എസ്.ആന്റണി, ടോമിച്ചൻ പാറക്കടവിൽ, ലാലിച്ചൻ മുക്കാടൻ എന്നിവർ പ്രസംഗിക്കും.