കൊച്ചി: സ്വർണ വില റിക്കോർഡുകൾ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയായിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പവന് 80 രൂപയുടെ നേരിയ വിലക്കുറവുണ്ടായ ശേഷമാണ് ഇന്ന് കനത്ത വിലക്കയറ്റമുണ്ടായത്. കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില ഉയരുന്നത്.
ഫെബ്രുവരി 24ന് ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റിക്കോർഡ് വില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സ്വര്‍ണ വില ഏത് നിലവാരത്തിലേക്ക് ഉയരുമെന്നു കൃത്യമായ കണക്കുകൂട്ടല്‍ നടത്താന്‍ പ്രയാസമാണെന്നാണു വിപണിയിലെ വിദഗ്ധര്‍ നല്കുന്ന സൂചന.