മഞ്ചേരി: കുട്ടികളില്ലാത്ത ദന്പതികൾക്കു സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് അഞ്ചു പവൻ തൂക്കം വരുന്ന സ്വർണാഭരണം തട്ടിയെടുത്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മന്ത്രവാദിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി.
കാടാന്പുഴ കുണ്ടിൽ മുഹമ്മദ്കുട്ടി എന്ന കുണ്ടിൽ കുഞ്ഞാക്കയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി കെ.പി ജോണ് തള്ളിയത്.
2015 സെപ്തംബർ 21നാണ് കേസിനാസ്പദമായ സംഭവം. വെങ്ങാട്ടന്പലം തെയ്യാല സ്വദേശിനിയായ 24 കാരിയും ഭർത്താവുമാണ് സന്താനലബ്ദിക്കായി മന്ത്രവാദിയെ സമീപിച്ചത്.
2020 ഫെബ്രുവരി 15നാണ് ദന്പതികൾ കാടാന്പുഴ പോലീസിൽ പരാതി നൽകിയത്. എസ്ഐ കെ.എൻ ജോണ് ആണ് കേസന്വേഷിക്കുന്നത്.