ആശുപത്രി വികസന സമിതിക്ക് ഫണ്ട് വേണം; ഒപിയിൽ എത്തിയവർ ഞെട്ടി, ഒപി ചീട്ടിന് അഞ്ചു രൂപ; പ്രതിഷേധം ശക്തം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റി​ന് അ​ഞ്ചു രൂ​പ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി. ഒ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ ഇ​ന്നു രാ​വി​ലെ മു​ത​ലാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ഇ​ന്നു മു​ത​ൽ ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന ഫ​ണ്ട് വ​ർ​ധ​ന​വി​നാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വി​ക​സ​ന സ​മി​തി​യു​ടെ കീ​ഴി​ൽ പു​തി​യ​താ​യി 400 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് വേ​ത​നം ന​ൽ​കു​ന്ന​ത് വി​ക​സ​ന സ​മി​തി ഫ​ണ്ടി​ൽ നി​ന്നാ​ണ്. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തിന​നു​സ​രി​ച്ച് ഫീ​സ് വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ല്ലാ ചി​കി​ത്സ​ക​ളും പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി വി​വി​ധ സ്കാ​നിം​ഗ്, ര​ക്ത പ​രി​ശോ​ധ​ന, എ​ക്സ​റേ, ഇ​സി​ജി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫീ​സ് വാ​ങ്ങു​ക​യാ​ണ്.

മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​തി​ൽ നി​ന്നും ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ സ​മി​തി കൂ​ടു​ത​ലാ​യി ഫീ​സ് ഈ​ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു രൂ​പ ഒ​പി ടി​ക്ക​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ അ​ഞ്ചു രൂ​പ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി ടി​ക്ക​റ്റി​ന് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ എ​ഐ​വൈ​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഏ​റ്റു​മാ​നൂ​ർ നി​യോ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment