വാർത്ത തുണയായി; ര​ക്കാ​ണ്ടി ആ​ദി​വാ​സി​കോ​ള​നി​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ട​ത്തി​നു​സ​മീ​പം ര​ക്കാ​ണ്ടി ആ​ദി​വാ​സി​കോ​ള​നി​യി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു ന​ട​പ​ടി തു​ട​ങ്ങി. കോ​ള​നി​യി​ൽ​നി​ന്നും ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ബോ​ർ​വെ​ല്ലി​ൽ​നി​ന്നും പൈ​പ്പു​വ​ഴി കോ​ള​നി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര​മാ​യി അ​നു​വ​ദി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​ചെ​ല​വ​ഴി​ച്ചാ​ണ് 25 കു​ടും​ബ​ങ്ങ​ളു​ള്ള കോ​ള​നി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ബോ​ർ​വെ​ല്ലി​ൽ 240 മീ​റ്റ​ർ ദൂ​രം സ്ഥാ​പി​ക്കാ​നു​ള്ള പൈ​പ്പി​നു​ള്ള അ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​ത്ര​യും ദൂ​രം ചാ​ലു​കീ​റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച് പി​ന്നീ​ട് നേ​ര​ത്തെ​യു​ള്ള പ​ഴ​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം കോ​ള​നി​യി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​രു​പ​തു​വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ഴ​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ബോ​ർ​വെ​ല്ലി​ൽ​നി​ന്നും കോ​ള​നി​വ​രെ പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് കൂ​ടി പൈ​പ്പി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തി​യാ​ൽ കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യം നി​വേ​റ്റാ​നാ​കും. ഇ​പ്പോ​ൾ വ​ലി​യ വി​ല കൊ​ടു​ത്താ​ണ് കോ​ള​നി​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​ന്ന് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദീ​പി​ക​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പ​ടം സ​ഹി​തം വാ​ർ​ത്ത ന​ല്കി​യി​രു​ന്നു.

Related posts

Leave a Comment