നടന്നു നീങ്ങുന്നതിനിടെ കാല് വഴുതി വീഴാന്‍ തുടങ്ങിയ വിജയ് ദേവരക്കൊണ്ടയെ താങ്ങി സഹായികള്‍. മുംബൈയിലാണ് സംഭവം. റോഡിലെ വഴുക്കലാണ് താരം തെന്നി വീഴാന്‍ കാരണമായത്.
സമീപമുണ്ടായിരുന്ന സഹായികള്‍ ഉടന്‍ തന്നെ താരത്തെ പിടിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിന് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.
റോഡിന്റെ ശോചനീയാവസ്ഥയാണ് ഇതിന് കാരണമെന്നും അധികൃതറെ അറിയിക്കൂ എന്നും പ്രതികരണം ഉയരുന്നുണ്ട്. വേള്‍ഡ് ഫേമസ് ലവര് എന്ന സിനിമയാണ് റിലീസ് ചെയ്ത താരത്തിന്റെ ചിത്രം.