എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു വീണ്ടും തമിഴിലേക്ക്. വിജയ്, സൂര്യ എന്നീ സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ അഭിനയിച്ചിട്ടുള്ള ഗിന്നസ് പക്രു അരിയാൻ എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
ഇപ്പോൾ നവാഗതനായ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗിന്നസ് പക്രു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി.
ചെന്നൈയിലായിരുന്നു ആദ്യ ഘട്ട ചിത്രീകരണം. ഈ മാസം പത്തിന് രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കും.
ഇതിനകം ആറു തമിഴ് ചിത്രങ്ങളിൽ ഗിന്നസ് പക്രു അഭിനയിച്ചു കഴിഞ്ഞു. 1985ൽ അന്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് അജയ്കുമാർ എന്ന പക്രു സിനിമയിലെത്തുന്നത്.
കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ പക്രു ഫാൻസി ഡ്രസ് എന്ന ചിത്രത്തിലൂടെ നിർമാതാവും തിരക്കഥാകൃത്തുമായി.