കണ്ണില്‍ ടാറ്റു ചെയ്ത മോഡലിന് കാഴ്ചശക്തി നഷ്ടമായി. പോളണ്ട് സ്വദേശിനിയായ അലക്സാഡ്ര സഡോവ്സ്കയുടെ കാഴ്ചയാണ് ഇത്തരത്തില്‍ നഷ്ടമായത്. ഒരു പോളിഷ് ഗായകനോടുള്ള ആരാധനയെ തുടര്‍ന്നാണ് ഇവര്‍ കണ്ണില്‍ ടാറ്റു ചെയ്തത്.
കണ്ണിലെ കോശങ്ങളിലേക്ക് മഷി വ്യാപിച്ചതിനാല്‍ കാഴ്ച തിരികെ കിട്ടുവാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം. മൂന്ന് തവണ ഇവര്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
കണ്ണിന്റെ വെള്ള നിറമുള്ള ഭാഗത്ത് ടാറ്റു ചെയ്യണമെന്ന് പിയോട്ടര്‍ എന്നയാളോടാണ് അലക്സാഡ്ര ആവശ്യപ്പെട്ടത്. പിന്നീട് കണ്ണിൽ അസാധാരണമായി വേദനയാണെന്ന് അറിയിച്ചപ്പോൾ വേദനസംഹാരികള്‍ കഴിക്കുവാന്‍ ഇയാള്‍ അലക്സാഡ്രയോട് ആവശ്യപ്പെട്ടു.
പിന്നീടാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. പിയോട്ടറില് നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അലക്സാഡ്ര കോടതിയെ സമീപിച്ചിട്ടുണ്ട്.