ചെയ്യേണ്ടവ:
കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളിൽനിന്നും വന്നിട്ടുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കണ്ട്രോൾ റൂമിലോ വിവരം അറിയിക്കണം.
ഇവർ 28 ദിവസം വീടുകളിൽ തന്നെ കഴിയണം. വായുസഞ്ചാരമുള്ള ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയാണ് ഉത്തമം. രോഗലക്ഷണങ്ങൾ രഹസ്യമാക്കി വയ്ക്കരുത്.
ഉടൻതന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. അവർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മാത്രം ആശുപത്രിയിൽ എത്തുക.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ മൂക്കും വായും തൂവാലകൊണ്ട് മൂടണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം. രോഗലക്ഷണം ഇല്ലാത്ത ജനങ്ങൾ മാസ്ക് ധരിക്കേണ്ടതില്ല.
ചെയ്യരുതാത്തവ:
വിദേശയാത്രയെക്കുറിച്ചോ രോഗലക്ഷണങ്ങളെ കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകരുത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ പൊതുപരിപാടികളിലോ ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലോ പോകരുത്. രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്.
അവരുമായി സംസാരിക്കുന്പോൾ ഒരു മീറ്ററിലധികം അകലം പാലിക്കണം. വീടുകളിൽ ഐസൊലേഷനിൽ ഉള്ളവരെ അനാവശ്യമായി സന്ദർശിക്കരുത്. മുഖത്ത് ഇടയ്ക്കിടെ സ്പർശിക്കുന്ന ശീലം ഒഴിവാക്കുക.
സ്വയം ചികിത്സയും അശാസ്ത്രീയ ചികിത്സകളും ഒഴിവാക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.