അവര്‍ റാന്നിയിലുണ്ട്! അഞ്ചുതവണ യുവതി പലരോടൊപ്പം ഒളിച്ചോടി; ചെങ്ങന്നൂരില്‍ നിന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് എട്ടിന്റപണി

ചെ​ങ്ങ​ന്നൂ​ർ: കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി റി​മാ​ൻ​ഡി​ൽ. മു​ള​ക്കു​ഴ കൊ​ഴു​വ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ര​ജ​നി (36) യെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ഗി​രീ​ഷ് കു​മാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ എം ​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടത്തിയ അ​ന്വേ​ഷ​ണത്തി​ൽ റാ​ന്നി​യി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2015 ൽ ​ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ ഡ​ൽ​ഹി​യി​ൽ നി​ന്നു​മാ​ണ് അന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നോ​ട​കംഅ​ഞ്ചു​ത​വ​ണ​ യു​വ​തി പ​ല​രോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി പാ​ർ​ത്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ ബി​ജു, എ​എ​സ്ഐ ജോ​ണ്‍ പി. ​സാം, എ​എ​സ്ഐ അ​ജി​ത്, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജി, മാ​യ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment