പരിയാരം: ഒളിച്ചോടിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച കാമുകിയെ വിട്ടുകിട്ടാൻ കാമുകന് കോടതിയെ സമീപിക്കും.
ഇതര മതവിഭാഗത്തില്‍പ്പെട്ട യുവാവിനൊപ്പം കഴിഞ്ഞ ആറിന് വൈകുന്നേരം ആറിനാണ് പാണപ്പുഴയിലെ വീട്ടില്‍ നിന്ന് പത്തൊന്‍പതുകാരി ഒളിച്ചോടിയത്.
ഇരുവരും കാമുകന്റെ സഹോദരിയുടെ കൈതപ്രത്തെ വീട്ടിലുണ്ടെന്നറിഞ്ഞ് യുവതിയുടെ ബന്ധുക്കളും മാതാപിതാക്കളും എത്തിയതോടെ മാതമംഗലം കൈതപ്രം പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് എത്തിയാണ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്.
ബന്ധുക്കളോടൊപ്പം പോകില്ലെന്നും കാമുകനോടൊപ്പം മാത്രമേ പോകുകയുള്ളുവെന്നും പറഞ്ഞതോടെയാണ് പെണ്‍കുട്ടിയെ പോലീസ് മഹിളാമന്ദിരത്തിലേക്ക് മാറ്റിയത്.