തൃശൂർ: ഇന്നു മുതൽ വിദേശത്തുനിന്നു വരുന്നവരുടെ ട്രാവൽ ഹിസ്റ്ററി പരിശോധിച്ചു മാത്രമാകും ജില്ലയിലേക്ക ു പ്രവേശനം അനുവദിക്കുക. ഇതിനായി നെടുന്പാശേരി വിമാത്താവളത്തിൽ ആവശ്യമായ മെഡിക്കൽ ടീമിനെ വിന്യസിക്കും.
അന്യ ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും വന്ന് റിസോർട്ടുകളിലും ഹോം സ്റ്റേ കളിലും താമസിക്കുന്നവരെയും നിരീക്ഷിക്കും. ഓരോ പഞ്ചായത്തുകളിലും ഇവരുടെ കണക്കെടുക്കാൻ ആശാ വർക്കർമാരെയാണു നിയോഗിക്കുക.
അടിയന്തരമായി ടൂർ ഓപ്പറേറ്ററുമാരുടെയും അന്തർ സംസ്ഥാന ബസ് ഒാണേഴ്സിന്റെയും യോഗം വിളിച്ചുചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകും.
റെയിൽവേ സ്റ്റേഷൻ, കെഎസ്്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വരുന്നവരെ അവിടെവച്ചു തന്നെ പരിശോധന നടത്താൻ മൂന്ന് ഇൻഫ്രാ റെഡ് തെർമൽ സ്കാനർ ഉടൻ വാങ്ങാൻ മന്ത്രി നിർദേശം നൽകി.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമം എടുക്കാനും യോഗം തീരുമാനിച്ചു. തളിക്കുളം സീതാറാം ആയുർവേദ റിസോർട്ടിലും തൃശൂർ എസ്എൻഎ ആയുർവേദ ആശുപത്രിയിലും ചികിത്സക്കായി എത്തിയ വിദേശീയരെ നിരീക്ഷിക്കാനും മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി.