കുട്ടികളിലും മുതിർന്ന പൗരന്മാരിലും രോഗപ്രതിരോധശേഷി കുറവുള്ളതിനാൽ അണുബാധയുള്ളവരിൽ നിന്നും വൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതലാണ്.
പ്രതിരോധ പ്രക്രിയയുടെ ഭാഗമായുള്ള മുൻകരുതലായി ജില്ലാ ആശുപത്രിയിലേക്കു വളരെ അത്യാവശ്യം മാത്രം കുട്ടികളെ കൊണ്ടുവരിക.
രോഗീസന്ദർശനം വിലക്കി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലും പരിസരത്തെ ആശുപതികളിലും കഴിയുന്ന രോഗികൾക്കുള്ള സൗഹൃദ സന്ദർശനവും ബന്ധുസന്ദർശനവും കർശനമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
ഭീതി വേണ്ട; ജാഗ്രത ഉറപ്പാക്കണം
വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യജ പ്രചാരണങ്ങളിൽ ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും രോഗത്തിനെതി ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വ്യക്തിശുചിത്വം ഉറപ്പാക്കണം. കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിക്കുകയും വേണം. പൊതു സ്ഥലത്ത് തുപ്പുന്നത് കർശനമായി ഒഴിവാക്കണം.