പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അഴിമതി; ‘ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍നി​ന്നും ല​ഭി​ച്ച രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പരിശോധിക്കുമെന്ന് അധികൃതർ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ വ​സ​തി​യി​ല്‍ ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ല​ഭി​ച്ച രേ​ഖ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ‍ അ​റി​യി​ച്ചു.

രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യെ​ന്നും തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ശ്യാം​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​ഞ്ചാം പ്ര​തി​യാ​ക്കി ഇ​ന്ന​ലെ​യാ​ണ് വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. കി​റ്റ്‌​കോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ നി​ഷ ത​ങ്ക​ച്ചി, ഷാ​ലി​മാ​ര്‍, പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്ത ബം​ഗ​ളൂ​രു​വി​ലെ നാ​ഗേ​ഷ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​ലെ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രെ​യും പ്ര​തി​ചേ​ര്‍​ത്തു.

ഇ​തോ​ടെ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച ശേ​ഷം മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക്‌​ശേ​ഷം 3.30 ഓ​ടെ വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​ലു​വ​യി​ലെ വ​സ​തി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. രാ​ത്രി വൈ​കി​യാ​ണ് റെ​യ്ഡ് അ​വ​സാ​നി​ച്ച​ത്.

Related posts

Leave a Comment