കണ്ണൂർ: കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കൂടി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ കണ്ണൂർ പോലീസ്.
വ്യാജപ്രചാരണം നടത്തിയവർക്കെതിരേ പരിയാരം പോലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. വ്യാജ പ്രചാരണങ്ങൾ കണ്ടു പിടിക്കുന്നതിനായി ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്.
വ്യാജ ഓഡിയോ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയുന്നതിന് സൈബർ ഡോമിന്റെ സഹായം തേടും. പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചരണങ്ങൾ യാതൊരു കാരണവശാലും ഫോർവേഡ് ചെയ്യരുത്. ഫോർവേഡ് ചെയ്യുന്നതും. കുറ്റകരമായി കണക്കാക്കും.
ഇത്തരം പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിക്കും കൊറോണ സംബന്ധിച്ച എല്ലാ വാർത്തകളും ഔദ്യോഗിക മാർഗത്തിൽ കൂടി മാത്രം മനസിലാക്കുക.
പ്രധാന അറിയിപ്പുകൾ ഔദ്യോഗിക മാധ്യമങ്ങളിൽ കൂടിയും അംഗീകൃത ദ്യശ്യ,ശ്രവ്യ,അച്ചടി മാധ്യമങളിൽ കൂടി അറിയിക്കുന്നതായിരിക്കുമെന്ന് കണ്ണൂർ ജില്ലാ പോലീസ് അറിയിച്ചു.