കോ​ട്ട​യം-​ആ​ല​പ്പു​ഴ–​കു​മ​ര​കം പാ​സ​ഞ്ച​ർ കം ​ടൂ​റി​സ്റ്റ് ബോട്ട് സ​ർ​വീ​സ് തുടങ്ങി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത് 10000 കോ​ടി​യു​ടെ വി​ക​സ​ന​മെ​ന്ന് പൊ​തു​മ​രാ​മ​ത്തു ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ കോ​ട്ട​യം-​ആ​ല​പ്പു​ഴ-​കു​മ​ര​കം പാ​സ​ഞ്ച​ർ കം ​ടൂ​റി​സ്റ്റ് സ​ർ​വീ​സ് ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കു​ട്ട​നാ​ടി​ന്‍റെ കാ​യ​ൽ സൗ​ന്ദ​ര്യം, വേ​ഗ​മേ​റി​യ യാ​ത്ര തു​ട​ങ്ങി​യ​വ സം​യോ​ജി​പ്പി​ക്കു​ന്ന ബോ​ട്ട് യാ​ത്ര ഒ​രേ സ​മ​യം യാ​ത്ര​ക്കാ​രേ​യും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളേ​യും ആ​ക​ർ​ഷി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ല ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്നും 24ന് ​ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് മു​ന്നേ​റി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ല​ക്ഷ്യ സ്ഥാ​ന​ത്ത് കു​റ​ഞ്ഞ ചെ​ല​വി​ലും വ​ള​രെ വേ​ഗ​ത്തി​ലും എ​ത്തി ചേ​രാ​ൻ സാ​ധി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ജ​ല ഗ​താ​ഗ​തം.

സ്വ​കാ​ര്യ ബോ​ട്ടു​ക​ൾ ന​ൽ​കു​ന്ന അ​തേ വി​നോ​ദ​സ​ഞ്ചാ​ര സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഈ ​ബോ​ട്ടി​ലു​ടെ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കു​ക​യും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കു​വാ​നും സാ​ധി​ക്കും. ഇ​തി​ലൂ​ടെ സ​ർ​വീ​സ് ലാ​ഭ ന​ഷ്ടം ഇ​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ സാ​ധി​ക്കും.

10 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വാ​ട്ട​ർ ടാ​ക്സി​യും വാ​ട്ട​ർ ബ​സ് സ​ർ​വീ​സ് എ​ന്നി​വ​യും ആ​രം​ഭി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ.​എം.​ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​യി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റാ​ണി രാ​മ​കൃ​ഷ്ണ​ൻ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി.​വി.​നാ​യ​ർ, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ട്രാ​ഫി​ക് സൂ​പ്ര​ണ്ട് കെ.​സു​ദേ​വ​ൻ, മെ. ​പ്രാ​ഗാ മ​റൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് റോ​ബ​ർ​ട്ട് നെ​ജ​ഡ്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment