വാഹനങ്ങൾക്ക് ഭീഷണിയായി ടോറസുകളിലൽ അ​ള​വി​ലേ​റെ ക​രി​ങ്ക​ൽ ക​യ​റ്റി പോ​കു​ന്നു; നിയമം തെറ്റിച്ചുള്ള പാച്ചിൽ കണ്ടില്ലെന്ന് നടിച്ച് പോലീസ്


ചി​റ്റൂ​ർ: വാ​ഹ​ന​ങ്ങ​ളി​ൽ അ​ള​വി​ലേ​റെ ക​രി​ങ്ക​ൽ ക​യ​റ്റു​ന്ന​തു ത​ട​യ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ ക​രി​ങ്ക​ല്ല് ക​ട​ത്തു​ന്ന​തി​നെ​തി​രേ അ​ധി​കൃ​ത​രും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല​ത്രേ. ഭാ​രം​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ടി​ച്ചി​റ​ങ്ങു​ന്പോ​ഴും പെ​ട്ടെ​ന്നു നി​ർ​ത്തു​ന്പോ​ഴും ക​രി​ങ്ക​ല്ല് താ​ഴെ വീ​ഴു​ന്ന​ത് പ​തി​വാ​ണ്.


ഇ​ത് പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തു നി​ത്യ​കാ​ഴ്ച​യാ​ണ്. വേ​ല​ന്താ​വ​ളം, ഒ​ഴ​ല​പ്പ​തി, ചെ​റി​യ ക​ണ​ക്ക​ന്പാ​റ, പ​രി​ശി​ക്ക​ൽ, മേ​ട്ടു​പ്പാ​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​റു​ണ്ട്.

അ​പ​ക​ട​ത്തി​ലാ​കു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം​ന​ല്കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി​വ​രി​ക​യാ​ണ്. സ്കൂ​ൾ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത്.

സൂ​ര്യ​പാ​റ​യി​ൽ ക​രി​ങ്ക​ൽ ലോ​റി​യി​ടി​ച്ച് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക ത​ത്ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഭാ​രം ക​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ട്രോ​ളി​നിം​ഗി​നി​ടെ പോ​ലീ​സ് കാ​ണാ​റു​ണ്ടെ​ങ്കി​ലും മൗ​നം പാ​ലി​ക്കു​ന്ന​തും കു​റ്റ​കൃ​ത്യ​ത്തി​ന് സ​ഹാ​യ​മാ​കു​ക​യാ​ണ്.

Related posts

Leave a Comment