ബര്‍മിംങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു അമേരിക്കയുടെ ബീവന്‍ ഷാംഗിനെ തോല്‍പ്പിച്ചു.
ലോക ആറാം റാങ്കുകാരിയായ സിന്ധു എട്ടു റാങ്കുകള്‍ക്ക് പിന്നിലുള്ള അമേരിക്കന്‍ താരത്തെ 41 മിനിറ്റ് നീണ്ടപോരാട്ടത്തില്‍ 21-14, 21-17നാണ് തോല്‍പ്പിച്ചത്.
ഇതില്‍ രണ്ടാം ഗെയിമില്‍ സിന്ധുവിന് അമേരിക്കന്താരത്തില്നിന്നു വലിയ വെല്ലുവിളി നേരിടേണ്ടിവന്നു. 16-16ന് ഇരുവരും ഒപ്പം നില്‍ക്കേ തുടര്‍ച്ചയായ അഞ്ച് പോയിന്റ് നേടിയ സിന്ധു മത്സരം സ്വന്തമാക്ക.
ഇരുവരും കരിയറില്‍ പത്താം തവണയാണ് ഏറ്റുമുട്ടത്. ഈജയത്തോടെ സിന്ധു ഹെഡ് ടു ഹെഡില്‍ 6-4ന് മുന്നിലെത്തി.