![](https://www.rashtradeepika.com/library/uploads/2020/03/WHATSAPPMESSEGEMASK.jpg)
കാസർഗോഡ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, ഹാന്‍ഡ് ഗ്ലൗസ് തുടങ്ങിയവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ നാല് കേസുകള്‍ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 15 രൂപ വിലയുള്ള മാസ്ക്കുകള്‍ക്ക് 50 രൂപ വില വരെ ഈടാക്കുന്നതും 200 രൂപ മാര്‍ക്കറ്റ് വിലയുള്ള എന്‍ 95 മാസ്ക്കുകള്‍ക്ക് 500 രൂപ വരെ ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.
എം.ആര്.പി യും നിയമപരമായി രേഖപ്പെടുത്തേണ്ട മറ്റ് വിവരങ്ങളും ഇല്ലാത്ത മാസ്ക്, ഹാന്‍ഡ് ഗ്ലൗസ് പാക്കേജുകള്‍ പരിശോധനയില്‍ കണ്ടെത്തി.
എംആര്‍പിയെക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 04994 25622.