സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ​​വ​​രു​​ടെ​​യും ശ്രദ്ധയ്ക്ക്..! മ​ര​ണ​വീ​ട്ടി​ലും കൊ​റോ​ണ ജാ​ഗ്ര​ത​യു​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ; നിര്‍ദേശങ്ങള്‍ ഇങ്ങനെ…

പാ​​ലാ: കൊ​​റോ​​ണ ജാ​​ഗ്ര​​താ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി മ​​ര​​ണ​​വീ​​ടും. ച​​ക്കാ​​ന്പു​​ഴ വ​​ഞ്ചി​​ന്താ​​ന​​ത്ത് പ​​രേ​​ത​​നാ​​യ വി.​​എ​​ൽ. തോ​​മ​​സി​​ന്‍റെ ഭാ​​ര്യ അ​​ച്ചു തോ​​മ​​സ് (84) മ​​രി​​ച്ച​​പ്പോ​​ൾ കൊ​​റോ​​ണ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​മ​​ട​​ങ്ങി​​യ ബോ​​ർ​​ഡ് വീ​​ട്ടി​​ൽ സ്ഥാ​​പി​​ച്ച് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ജാ​​ഗ്ര​​താ സ​​ന്ദേ​​ശം സ​​മൂ​​ഹ​​ത്തി​​നു പ​​ക​​ർ​​ന്നു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​വി​​ലെ അ​​മ്മ മ​​ര​​ണ​​പ്പെ​​ട്ട​​പ്പോ​​ൾ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ കാ​​ര്യ​​വും ഓ​​ർ​​മ​​യി​​ൽ വ​​ച്ചു. സം​​സ്കാ​​ര ന​​ട​​പ​​ടി​​ക​​ൾ ഒ​​രു​​ക്കു​​ന്ന​​തി​​നൊ​​പ്പം മ​​ക​​ൻ ജെ​​യ്മോ​​ൻ കൊ​​റോ​​ണ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​മ​​ട​​ങ്ങി​​യ ബോ​​ർ​​ഡും വീ​​ട്ടു​​വ​​ള​​പ്പി​​ൽ സ്ഥാ​​പി​​ച്ചു.

സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന എ​​ല്ലാ​​വ​​രു​​ടെ​​യും ആ​​രോ​​ഗ്യ സു​​ര​​ക്ഷ​​യെ മാ​​നി​​ച്ച് മൃ​​ത​​ശ​​രീ​​ര​​ത്തി​​ൽ ചും​​ബി​​ക്കാ​​തെ പ്രാ​​ർ​​ഥ​​ന​​യോ​​ടെ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​പേ​​ക്ഷി​​ക്കു​​ന്നു.

പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം, ആ​​ശ്ലേ​​ഷം എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കു​​ക. ഇ​​വി​​ടെ ഹാ​​ൻ​​ഡ് വാ​​ഷ്, ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​ർ തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്… എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണ് ബോ​​ർ​​ഡി​​ൽ എ​​ഴു​​തി​​യി​​ട്ടു​​ള്ള​​ത്.

ആ​​ദ​​രാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യ​​വ​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ൻ ശ്ര​​ദ്ധി​​ച്ചു​​വെ​​ന്ന​​തും എ​​ടു​​ത്തു​​പ​​റ​​യ​​ത്ത​​ക്ക​​താ​​യി. അ​​ധി​​ക​​സ​​മ​​യം മ​​ര​​ണ​​വീ​​ട്ടി​​ൽ ചെ​​ല​​വ​​ഴി​​ച്ച് തി​​ക്കും തി​​ര​​ക്കും ഉ​​ണ്ടാ​​ക്കാ​​തെ മ​​ട​​ങ്ങാ​​നും ആ​​ളു​​ക​​ൾ ശ്ര​​ദ്ധി​​ച്ചു.

സ​​ർ​​ക്കാ​​രി​​നൊ​​പ്പം വിവിധ രൂ​​പ​​ത​​കളും ക​​ന​​ത്ത ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​മാ​​ണ് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.

Related posts

Leave a Comment