ചിറ്റൂർ: മീനാക്ഷിപുരം ആർടിഒ ചെക്ക്പോസ്റ്റിനു സമീപം രണ്ടു ഉണക്ക മരങ്ങൾ നിലന്പതിക്കാവുന്ന നിലയിലാണുള്ളത്.കഴിഞ്ഞവർഷം മഴക്കാലത്ത് ദുർബലമായ രണ്ടു വൃക്ഷങ്ങൾ റോഡിൽ വീണ് മണിക്കുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.
മരങ്ങൾ വീണത് രാത്രി സമയ മാണെന്നതിനാൽ പാതയിൽ വാഹനങ്ങളൊ കാൽനടക്കാരോ ഉണ്ടാവാതിരുന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാരണമായി.ഇല കൊഴിഞ്ഞ വൃക്ഷങ്ങൾ എക്സ്റെ പരുവത്തിലായിട്ടുണ്ടു്.
പൊള്ളാച്ചി തത്തമംഗലം അന്തർദേശീയ പാതയാണെന്നതിനാൽ യാത്ര വാഹനങ്ങൾക്കു പുറമെ വിനോദ-തീർത്ഥാടന സഞ്ചാര വാഹനങ്ങളും ഇതുവഴി കൂടുതലായി സഞ്ചരിക്കുന്നുണ്ട്.ഇതുകൂടാതെ പൊള്ളാച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് നിരവധി ചരക്കു ലോറികളും പതിവ് സഞ്ചാരം നടത്തുന്നുണ്ട് .
മീനാക്ഷിപുരം ടൗണിലെത്തുന്ന ബസ്സുകൾ വിശ്രമ സമയത്ത് മരച്ചുവട്ടുകളിലാണ് നിർത്തിയിടുന്നത്. മീനാക്ഷിപുരം ഗവ:ഹൈസ്കൂലേക്ക് വിദ്യാർത്ഥികൾ കാലത്തും വൈകുനേരത്തും നടന്നു പോവുന്നത് അപകടാവസ്ഥയിലുള്ള മരത്തിനിടയിലൂടെയാണ് .
മരച്ചില്ലകൾ ഇടക്കിടെ പൊട്ടി റോഡിലും വാഹനങ്ങൾക്ക്്മീതെയും വീഴാറുണ്ട്. ജൂണിൽ മഴ ആരംഭിക്കുന്നതിനു രണ്ടു മരങ്ങളും മുറിച്ചു മാറ്റണമെന്നതാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യമായിരിക്കുന്നത്.