സ്വന്തം ലേഖകന്‍
കോഴിക്കോട്: കോറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അങ്കണവാടികള്‍ ഉള്പ്പെടെഅടച്ചിടാന് നിര്‍ദേശം നല്കിയപ്പോഴും സര്‍ക്കാര്‍ വക ബീവറേജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തം.
ഇതരസംസ്ഥാന തൊഴിലാളികള്ഉള്പ്പെടെയാതൊരുവിധ സുരക്ഷയും പാലിക്കാതെയാണ്ബീവറേജ് ഔട്ട്ലെറ്റുകളില് ക്യൂനില്ക്കുന്നത്.
സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്ദേശംനല്കുമ്പോഴും ദിനം പ്രതി നൂറുകണക്കിന്ആളുകള്എത്തുന്ന ബീവറേജുകള്‍ അടയ്ക്കാതിരിക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന ഭയവും ലാഭക്കൊതിയുമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
ജീവനേക്കാള്‍ വിലപ്പെട്ടതാണോ മദ്യം എന്ന ചോദ്യവുമായി ഇതിനകം മദ്യവിരുദ്ധസംഘടനകളും സാംസ്കാരിക പ്രവര്ത്തകരുംരംഗത്തെത്തികഴിഞ്ഞു. നിലവില്‍ ബീവറേജസ് ജീവനക്കാര്‍ക്ക് മാസ്ക്ധരിക്കാനുള്ളനിര്ദേശം മാത്രമാണ് സര്ക്കാര്നല്കിയിരിക്കുന്നത്.
എന്നാല്‍ ഇവിടെ എത്തുന്നവരുടെസുരക്ഷയുമായിബന്ധപ്പെട്ട് യാതൊരു നിര്ദേശവുംനല്കിയിട്ടില്ല. ഇതോടൊപ്പംതന്നെ ബാറുകളുടെ പ്രവര്ത്തനസമയവുമായി ബന്ധപ്പെട്ടുംയാതൊരു നിര്ദേശവുംനല്കാന്സര്ക്കാര് തയ്യാറായിട്ടില്ല.
നിലവിലെസാഹചര്യത്തില്‍ മതപരിപാടികള്‍ക്ക് ഉള്‍പ്പെടെ വിലക്കുള്പ്പെടെയുള്ളപ്പോഴാണ്ഇതെന്നുംചൂണ്ടിക്കാട്ടപ്പെടുന്നു.
കഴിഞ്ഞ ദിവസംമാര്ച്ച് 31 വരെ ബീവറേജുകള്അടച്ചിടുമെന്ന രീതിയില്വ്യാജവാര്ത്തകള്പ്രചരിച്ചതിനെതുടര്ന്ന് എംഡി നിഷേധകുറിപ്പുമായി രംഗത്തെത്തിയിരുന്നു.
മാത്രമല്ല വാര്‍ത്ത പ്രചരിച്ചതോടെനിരവധി ആളുകള്‍ കഴിഞ്ഞദിവസം മദ്യംവാങ്ങാനുംഎത്തി. ഇത്തരമൊരുസാഹചര്യത്തില്‍ മദ്യവില്പനയുമായി ബന്ധപ്പെട്ട് സമയക്രമീകരിക്കുകയോപൂര്ണമായുംവില്പന നിരോധിക്കുകയോചെയ്യണമെന്ന ആവശ്യമാണ്ഉയരുന്നത്.
അതേസമയംവിനോദസഞ്ചാര കേന്ദ്രങ്ങള്ഉള്പ്പെടെഅടിച്ചിടാനുള്ള തീരുമാനംസര്ക്കാരിന് വന്സാമ്പത്തികനഷ്ടമാണ്ഉണ്ടാക്കുന്നത്.അതോടൊപ്പം മദ്യവില്പനകൂടി ഇല്ലാതാകുന്നതോടെ പ്രതിസന്ധിവര്ധിക്കുമെന്നതുകൂടിപരിഗണിച്ചാണ് ഇക്കാര്യത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയാന്കാരണമെന്നറിയുന്നു.
മദ്യഷാപ്പുകൾ അടച്ചിട്ടാൽ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുമെന്ന രീതിയിൽ രാഷ്ട്രീയ പ്രചാരണവും നടക്കുന്നുണ്ട്.