കലാഭവന്‍ മണിയുടെ മരണശേഷം ആരും തിരക്കിവരാറില്ലെന്നും മരണാനന്തരം എല്ലാ സിനിമക്കാരും ഒറ്റപ്പെടുമന്നും കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം വിഷമം പങ്കുവച്ചത്.
സിനിമയില്‍ നിന്നും ആരും ഇപ്പോള്‍ തിരക്കിവരാറില്ല. അവരുടെ തിരക്കുകള്‍ കൊണ്ട് സംഭവിക്കുന്നതായിരിക്കും. ചേട്ടന് മാത്രമായിരുന്നുവല്ലോ സെലിബ്രിറ്റി. ഞങ്ങള്‍ക്ക് ആരോടും പരിഭവമില്ല.
ചാലക്കുടി വഴി വരുന്നവര്‍ മണിച്ചേട്ടന്റെ സമൃതി മണ്ഡപത്തില്‍ വരുന്ന ഒരുപാട് ആളുകളുണ്ട്. സിനിമക്കാരേക്കാള്‍ കൂടുതല്‍ ചേട്ടനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്, അവരുടെ പിന്‍ബലം കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചു പോകുന്നത്. അവിടെയാണ് മറ്റുള്ളവരില്‍ നിന്നും കലാഭവന്‍ മണി വ്യത്യസ്തനാകുന്നത്. രാമകൃഷ്ണന് പറഞ്ഞു.