ഇക്കളി അത്ര രസമല്ല..! കാണികളെ വീട്ടിലിരുത്തിച്ച് കൊറോണ; ഗാലറിയിലേക്ക് അടിച്ചുവിട്ട പന്ത് എടുക്കാൻ കാണികളില്ല; കസേരകള്‍ക്കിടയില്‍ പ​ന്ത് തെ​ര​ഞ്ഞ് മ​ടു​ത്ത് താരങ്ങൾ

സി​ഡ്നി: ബാ​റ്റ്സ്മാ​ന്മാ​ർ ഗാ​ല​റി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ടി​ക്കു​ന്ന പ​ന്തു​ക​ൾ കൈ​യി​ലൊ​തു​ക്കാ​ന്‍ ആ​രാ​ധ​ക​ർ മ​ത്സ​രി​ക്കു​ന്ന കാ​ഴ്ച സാ​ധാ​ര​ണ​മാ​ണ്.

എ​ന്നാ​ൽ സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന ഓ​സ്ട്രേ​ലി​യ-​ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ ഏ​ക​ദി​നം അ​ല്പം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ആ​ളി​ല്ലാ ക​സേ​ര​ക​ള്‍​ക്കി​ട​യി​ല്‍ വീ​ണ പ​ന്തു​ക​ള്‍ തെ​ര​യാ​ൻ താ​ര​ങ്ങ​ൾ ത​ന്നെ ഇ​റ​ങ്ങേ​ണ്ടി​വ​ന്നു.

കോ​വി​ഡ് ഭീ​തി​യെ​ത്തു​ട​ർ​ന്നു അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​രം ന​ട​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം. ശൂ​ന്യ​മാ​യ ഗാ​ല​റി​യി​ലേ​ക്ക് ആ​രോ​ൺ ഫി​ഞ്ച്, ജി​മ്മി നി​ഷാം എ​ന്നി​വ​രെ​ല്ലാം പ​ന്ത് പാ​യി​ച്ച​തോ​ടെ മ​റ്റു ക​ളി​ക്കാ​ർ പാ​ടു​പെ​ട്ടു.

ന്യൂ​സീ​ല​ന്‍​ഡ് താ​രം ലോ​ക്കി ഫെ​ര്‍​ഗൂ​സ​ൺ, ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ഷ്ട​ണ്‍ ആ​ഗ​ര്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം പ​ന്ത് തെ​ര​യാ​ന്‍ ഗാ​ല​റി​യി​ലെ​ത്തി. ഇ​തി​ന്‍റെ​യെ​ല്ലാം ര​സ​ക​ര​മാ​യ വീ​ഡി​യോ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ 71 റ​ണ്‍​സി​ന് ജ​യി​ച്ചു. ഓ​സീ​സ് പേ​സ​ർ​മാ​രാ​ണു കി​വീ​സി​നെ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. 259 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് 187നു ​പു​റ​ത്താ​യി.

27 റ​ൺ​സും മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി​യ മി​ച്ച​ൽ മാ​ർ​ഷാ​ണ് ക​ളി​യി​ലെ കേ​മ​ൻ.

Related posts

Leave a Comment