വ്യാജ പാസ്പോർട്ട് കൊണ്ട് യാത്ര ചെയ്തതിന് പരാഗ്വെയിൽ ജയിലിൽ കഴിയുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയെ പുറത്തിറക്കാൻ ബാഴ്സലോണയിൽ ഒന്നിച്ചുണ്ടായിരുന്ന അർജന്റൈൻ താരം ലയണൽ മെസി 33 കോടി രൂപ മുടക്കുമെന്ന് റിപ്പോർട്ട്.
അതിനിടെ തടവുകാർക്കുവേണ്ടി നടത്തുന്ന ഫുട്സാൽ ടൂർണമെന്റിൽ പങ്കെടുക്കാനൊരുങ്ങുകയാണ് റൊണാൾഡീഞ്ഞോ. ഗോളടിക്കാൻ റൊണാൾഡീഞ്ഞോയ്ക്ക് അനുവാദമില്ല. അദ്ദേഹത്തിന്റെ മികവിനൊപ്പമെത്താൻ തടവുകാർക്കു കഴിയില്ല എന്നതിനാലാണിത്.