തിരുവനന്തപുരം: പെട്രോൾ ഡീസൽ തീരുവ വർധിപ്പിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി ധനമന്ത്രി ടി.എം. തോമസ് ഐസക്ക്. കേന്ദ്രസർക്കാർ വട്ടുപിടിച്ച നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ക്രൂഡോയിൽ വിലക്കുറവ് ഉപയോഗിക്കാതെ കേന്ദ്രസർക്കാർ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള അവസരം കേന്ദ്രസർക്കാർ നഷ്ടമാക്കി.
കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകി ജനങ്ങൾക്കു മേൽ കൂടുതൽ ഭാരം കയറ്റിവയ്ക്കുകയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.