കല്യാണം കഴിഞ്ഞ് അവര്‍ വീണ്ടും കണ്ടു! കാമുകനോടൊപ്പം നാടുവിട്ട യുവതി വിഷം ഉള്ളിൽചെന്നു മരിച്ചു; ബ​ന്ധു​വു​മാ​യ കാമുകന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; സംഭവം ഇങ്ങനെ…

രാ​ജ​കു​മാ​രി: കാ​മു​ക​നോ​ടൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ചു. ഈ​റോ​ഡ് സ്വ​ദേ​ശി ഭ​ഗ​തി​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (24) ആ​ണ് മ​രി​ച്ച​ത്.

കൗ​സ​ല്യ​യു​ടെ കാ​മു​ക​നും ബ​ന്ധു​വു​മാ​യ ശാ​ന്ത​ന്പാ​റ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി കാ​ർ​ത്തി​ക് (24) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ൻ – മു​രു​കേ​ശ്വ​രി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ് കാ​ർ​ത്തി​ക്. ഇ​വ​രു​ടെ ബ​ന്ധു​വാ​യ കൗ​സ​ല്യ​യു​മാ​യി കാ​ർ​ത്തി​ക് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കൗ​സ​ല്യ​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​നെ എ​തി​ർ​ത്തു.

തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷം മു​ന്പ് ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​യാ​യ ഭ​ഗ​ത്തു​മാ​യി കൗ​സ​ല്യ​യു​ടെ വി​വാ​ഹം ന​ട​ത്തി. ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്.

ഏ​താ​നും മാ​സം​മു​ൻ​പ് കൗ​സ​ല്യ പ​ഠ​ന​ത്തി​നാ​യി ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ കു​ടും​ബ വീ​ട്ടി​ൽ വ​ന്നു. ഇ​തേ ടൗ​ണി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​ർ​ത്തി​ക്കു​മാ​യി വീ​ണ്ടും അ​ടു​പ്പ​ത്തി​ലാ​യി.

ഒ​രു​മാ​സം മു​ൻ​പ് കൗ​സ​ല്യ​യു​മാ​യി കാ​ർ​ത്തി​ക് പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ലെ​ത്തി.

ഇ​തേ​ത്തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ടു കൗ​സ​ല്യ​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ടു. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു വീ​ണ്ടും ഭ​ർ​ത്താ​വി​ന്‍റെ വീ​ടു​വി​ട്ടു കാ​ർ​ത്തി​കി​നൊ​പ്പം പ​ള്ളി​ക്കു​ന്നി​ലെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​രു​വ​രും ഏ​ല​ത്തി​നു ത​ളി​ക്കാ​ൻ വ​ച്ചി​രു​ന്ന കീ​ട​നാ​ശി​നി കോ​ള​യി​ൽ ക​ല​ർ​ത്തി ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ശാ​ന്ത​ന്പാ​റ​യി​ലെ​യും തു​ട​ർ​ന്ന് രാ​ജ​കു​മാ​രി​യി​ലെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി കൗ​സ​ല്യ മ​രി​ച്ചു.

Related posts

Leave a Comment