എ​ങ്ങ​നെ കൈ ​ക​ഴു​ക​ണം? വ​ള​രെ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍ കോ​വി​ഡ് 19 എ​ന്ന ലോ​ക മ​ഹാ​മാ​രി​യെ ഒ​രു​പ​രി​ധി​വ​രെ തടയാം; ഫ​ല​പ്ര​ദ​മാ​യി കൈ ​ക​ഴു​കാ​നു​ള്ള എ​ട്ടു മാ​ര്‍​ഗ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: വ​ള​രെ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍ ത​ന്നെ കോ​വി​ഡ് 19 എ​ന്ന ലോ​ക മ​ഹാ​മാ​രി​യെ ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രോ​ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്താ​തി​രി​ക്കു​ക, ആ​ലിം​ഗ​നം അ​ല്ലെ​ങ്കി​ല്‍ ഹ​സ്ത​ദാ​നം പോ​ലെ സ്പ​ര്‍​ശി​ച്ചു കൊ​ണ്ടു​ള്ള സാ​മൂ​ഹി​ക ആ​ശം​സ​ക​ള്‍ ഒ​ഴി​വാ​ക്കു​ക, മു​ഖം, മൂ​ക്ക്, ക​ണ്ണു​ക​ള്‍ എ​ന്നി​വ സ്പ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല കൊ​ണ്ട് മൂ​ടു​ക, ഇ​ട​യ്ക്കി​ടെ കൈ​ക​ള്‍ സോ​പ്പും, വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക എ​ന്നി​വ​യാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തി​ലേ​റ്റ​വും പ്ര​ധാ​ന​മാ​ണ് കൈ ​ക​ഴു​ക​ല്‍. ന​മ്മ​ളെ​ല്ലാ​വ​രും കൈ​ക​ഴു​കാ​റു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി കൈ​ക​ഴു​കാ​ത്ത​ത് കൊ​ണ്ടാ​ണ് വ​ള​രെ ഗു​രു​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.

സോ​പ്പും വെ​ള്ള​വും കൊ​ണ്ട് 20 സെ​ക്ക​ൻ​ഡ് കൊ​ണ്ട് ഫ​ല​പ്ര​ദ​മാ​യി കൈ​ക​ഴു​ക​ലി​ലൂ​ടെ കൊ​റോ​ണ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ക​ര്‍​ച്ച വ്യാ​ധി​ക​ളി​ല്‍ നി​ന്നും മു​ക്തി നേ​ടാ​വു​ന്ന​താ​ണ്.

ഇ​ങ്ങ​നെ സോ​പ്പു​പ​യോ​ഗി​ച്ച് കൈ​ക​ഴു​കു​ന്ന​തി​ലൂ​ടെ അ​ണു​ബാ​ധ പ​ക​രു​ന്ന​ത് വ​ള​രെ​യ​ധി​കം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും. ശ്വാ​സ​കേ​ശം, ഉ​ദ​രം, ക​ണ്ണ്, ത്വ​ക്ക് എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ള്‍ ഉ​ദാ​ഹ​ര​ണ​മാ​ണ്.

ന്യൂ​മോ​ണി​യ, വ​യ​റി​ള​ക്കം, ചെ​ങ്ക​ണ്ണ് വി​വി​ധ​ത​രം ത്വ​ക്ക് രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വ​ള​രെ​യ​ധി​കം കു​റ​യ്ക്കു​വാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും. കൈ​ക​ള്‍ ക​ഴു​കാ​തെ ഒ​രി​ക്ക​ലും മു​ഖം, മൂ​ക്ക്, വാ​യ്, ക​ണ്ണ് എ​ന്നി​വ സ്പ​ര്‍​ശി​ക്ക​രു​ത്.

വെ​ള്ളം കൊ​ണ്ട് മാ​ത്രം ക​ഴു​കി​യാ​ല്‍ കൈ​ക​ള്‍ ശു​ദ്ധ​മാ​കു​ക​യി​ല്ല. അ​തി​നാ​ല്‍ സോ​പ്പ് കൊ​ണ്ട് കൈ ​ക​ഴു​കു​ന്ന​താ​ണ് ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ മാ​ര്‍​ഗം.

അ​ഴു​ക്കി​നേ​യും എ​ണ്ണ​യേ​യും ക​ഴു​കി​ക്ക​ള​ഞ്ഞ് രോ​ഗാ​ണു​ക്ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യു​ന്നു. കു​ട്ടി​ക​ളെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ മു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യി കൈ​ക​ഴു​കു​ന്ന വി​ധം പ​ഠി​പ്പി​ക്കേ​ണ്ട​തു​മു​ണ്ട്.

ഫ​ല​പ്ര​ദ​മാ​യി കൈ ​ക​ഴു​കാ​നു​ള്ള എ​ട്ടു മാ​ര്‍​ഗ​ങ്ങ​ള്‍

1. ആ​ദ്യം ഉ​ള്ളം​കൈ ര​ണ്ടും സോ​പ്പു​യോ​ഗി​ച്ച് ന​ന്നാ​യി പ​ത​പ്പി​ച്ച് തേ​യ്ക്കു​ക

2. പു​റം​കൈ ര​ണ്ടും മാ​റി​മാ​റി തേ​യ്ക്കു​ക

3. കൈ ​വി​ര​ലു​ക​ള്‍​ക്കി​ട​ക​ള്‍ തേ​യ്ക്കു​ക

4. ത​ള്ള​വി​ര​ലു​ക​ള്‍ തേ​യ്ക്കു​ക

5. ന​ഖ​ങ്ങ​ള്‍ ഉ​ര​യ്ക്കു​ക

6. വി​ര​ലു​ക​ളു​ടെ പു​റ​ക് വ​ശം തേ​യ്ക്കു​ക

7. കൈ​ക്കു​ഴ ഉ​ര​യ്ക്കു​ക

8. ന​ന്നാ​യി വെ​ള്ളം ഒ​ഴി​ച്ച് ക​ഴു​കി വൃ​ത്തി​യു​ള്ള തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​യ്ക്കു​ക.

Related posts

Leave a Comment