വിവാഹ ശേഷം യുവതിക്കു ചെലവിനു നൽകിയില്ല; യു​വാ​വ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി; ഒടുവില്‍…

ചാ​വ​ക്കാ​ട്: വി​വാ​ഹ ശേ​ഷം യുവതിക്കു ചെ​ല​വി​നു കൊ​ടു​ക്കാ​തെ മു​ങ്ങി ന​ട​ന്ന യു​വാ​വ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. മു​ന​ക്ക​ക​ട​വ് പോ​ക്കാ​ക്കി​ല്ല​ത്ത് അ​ബ്ദു​ൽ ജ​ലീ​ൽ ( 37) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

മു​ന​ക്ക​ക​ട​വ് സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച് ജ​ലീ​ൽ ചെ​ല​വി​നു ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ മു​ങ്ങി​ന​ട​ന്ന​പ്ര​തി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം​നേ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി അ​നു​വ​ദിച്ചി​ല്ല. തു​ട​ർ​ന്നു മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കു വേ​ണ്ടി ചാ​വ​ക്കാ​ട് കോ​ട​തി വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment