കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി മലയാള സിനിമകളുടെ റിലീസ് നീട്ടുന്നു. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
മാര്‍ച്ചില്‍ റിലീസ് നിശ്ചയിച്ചിരുന്ന ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, കാവ്യ പ്രകാശ് ഒരുക്കുന്ന വാങ്ക് എന്നീ സിനിമകളുടെ റലീസ് നീട്ടി.
വിഷു റിലീസായി എത്തുമെന്ന് അറിയിച്ച മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയുടെയും വിജയ് ചിത്രം മാസ്റ്ററിന്റെ കേരള റിലീസും മാറ്റുമെന്ന് സൂചനയുണ്ട്. കേരളത്തില്‍ ബുധനാഴ്ച മുതല്‍ 31 വരെ തീയറ്ററുകള്‍ അടച്ചിടും.