ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം എമ്പുരാനെക്കുറിച്ച് വാചാലനായത്.
എമ്പുരാന്റെ കഥ പൂര്‍ത്തിയായി. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍. സിനിമയില്‍ അസാധാരണമായി എന്തങ്കിലം ചെയ്താലെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളു. അതിനുള്ള ഹോംവര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ലൂസിഫറിന് മുന്‍പും അതിനു ശേഷവും ചേര്‍ന്ന കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്. രാവും പകലും മനസില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് നടക്കുന്നതെന്നാണ് സുപ്രിയ പറയുന്നത്.
എമ്പുരാന് ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജു ഉപേക്ഷിക്കേണ്ടി വരും. അത്രെയും ആത്മാര്‍ത്ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ആന്റണി പറഞ്ഞു.